
മസ്‌കത്ത്: ഒമാനിലെ മസ്‌കത്തിൽ മലയാളി വിദ്യാർഥി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ജില്ലയിൽ തൊടുപുഴ അമയപ്ര ഉദുമ്പന്നൂർ സ്വദേശികളായ മെക്കാട്ടിൽ ബിനുവിന്റെയും ബിന്ദു ജോർജിന്റെയും മകൻ ബേസിൽ ജോർജ് (12) ആണ് മരിച്ചത്.

മസ്‌കത്തിലെ വാദി കബീർ പ്രദേശത്തെ ഒരു അപാർട്ട്മെന്റ് കെട്ടിടത്തിൽ നിന്നാണ് വിദ്യാർഥി വീണതെന്നാണ് പ്രാഥമിക വിവരം. വാദി കബീർ ഇന്ത്യൻ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു ബേസിൽ.
സംഭവം നടന്ന ഉടൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരുന്നതായി അധികൃതർ അറിയിച്ചു. തുടർ നിയമനടപടികൾ പുരോഗമിക്കുകയാണ്.