You are currently viewing ഇസ്രയേലിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു

ഇസ്രയേലിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു

ഇസ്രായേലിൽ നടന്ന വാഹനാപകടത്തിൽ കോട്ടയം സ്വദേശിയായ മലയാളി യുവതി ശരണ്യ പ്രസന്നൻ (34) ദാരുണമായി മരിച്ചു. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി കുറിച്ചി തുരുത്തി മുട്ടം സ്വദേശിനിയാണ് മരിച്ച ശരണ്യ.
ഇസ്രായേലിൽ ഹോം നഴ്സായി ജോലി ചെയ്തുവരികയായിരുന്ന ശരണ്യയുടെ ഭർത്താവ് വിഷ്ണു കുവൈത്തിലാണ് ജോലി ചെയ്യുന്നത്. ദമ്പതികൾക്ക് രണ്ടു മക്കളുണ്ട് — എം.വി. വിജ്വൽ, എം.വി. വിഷ്ണ.

ചൊവ്വാഴ്ചയാണ് അപകടം നടന്നതെന്നാണ് കുടുംബത്തിനു ലഭിച്ച വിവരം. ഇസ്രായേലിലെ അഷ്ഗാം  പ്രദേശത്ത് ശരണ്യ സഞ്ചരിച്ച കാർ മറ്റ് വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്

Leave a Reply