
മെൽബൺ: ഓസ്ട്രേലിയയിൽ താമസിച്ചു വന്ന മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. എരുമേലി മുക്കൂട്ടുതറ പെരുമ്പ്രയിൽ വീട്ടിൽ ശ്രീ റ്റിജോ ജോസ് തോമസ് (35) ആണ് മരണമടഞ്ഞത്. മാർച്ച് 24 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45ഓടെ മെൽബൺ നഗരത്തിന് സമീപമുള്ള ബെൻഡിഗോ മേഖലയിലെ ഹണ്ട്ലി–ഫോസ്റ്റർവില്ലെ റോഡിൽ ഉണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്.

ജോലിക്കായി പോകുന്നതിനിടെ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിച്ച് തകർന്നതാണ് അപകടം. ഗുരുതരമായി പരിക്കേറ്റ റ്റിജോ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
മെൽബൺ സമീപത്തെ കിൽമോർ പ്രദേശത്ത് കുടുംബസമേതം താമസിച്ചു വരികയായിരുന്നു. ഭാര്യ: ശ്രീമതി അഞ്ചു തോമസ്. ഇവർക്ക് ഒരു മാസം പ്രായമുള്ള കുഞ്ഞുണ്ട്.