ഡബ്ലിൻ ∙ അയർലൻഡിൽ മലയാളി യുവാവിന്റെ ആകസ്മിക മരണവാർത്ത പ്രവാസി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. ഡബ്ലിനിലെ കാവൻ ജില്ലയിലെ ബെയിലിബ്രോയിൽ താമസിച്ചിരുന്ന രണ്ടുകുട്ടികളുടെ പിതാവായ വടക്കേ കരുമാങ്കൽ, പാച്ചിറയിൽ ജോൺസൺ ജോയിയാണ് (34 വയസ്സ്) മരിച്ചത്.കോട്ടയം ചാന്നാനിക്കാട് പാച്ചിറ സ്വദേശിയാണ്.
രണ്ട് കുഞ്ഞുങ്ങളുമായി നഴ്‌സായ ഭാര്യ ആൽബി ലൂക്കോസ് നാട്ടിൽ പ്രസവാ അവധിയിൽ ആയിരിക്കുമ്പോഴാണ് ജോൺസന്റെ മരണം സംഭവിക്കുന്നത്.
കെയററായി ജോലി ചെയ്തുവരികയായിരുന്ന ജോൺസനെ വീട്ടിൽ മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. സംഭവവിവരങ്ങൾ വ്യക്തമായിട്ടില്ലെങ്കിലും ഹൃദയസ്തംഭനമാണ് പ്രാഥമിക നിഗമനം.