You are currently viewing സ്‌ഫോടക വസ്തു വയറ്റില്‍ കെട്ടി പൊട്ടിച്ച് ആത്മഹത്യ; ഗൃഹനാഥന്‍ മരിച്ചു

സ്‌ഫോടക വസ്തു വയറ്റില്‍ കെട്ടി പൊട്ടിച്ച് ആത്മഹത്യ; ഗൃഹനാഥന്‍ മരിച്ചു

സ്‌ഫോടക വസ്തു വയറ്റില്‍ കെട്ടിവെച്ച് പൊട്ടിച്ച് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു.കോട്ടയത്ത് മണര്‍കാട് സ്വദേശിയായ  റെജിമോനെയാണ് (60) വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തപ്പെട്ടത് .

കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്നലെ വീട്ടില്‍ നിന്ന് പുറപ്പെട്ടതാണ് റെജിമോന.രാത്രി 11.30ഓടെ വീടിന്റെ പറമ്പില്‍ സ്‌ഫോടന ശബ്ദം കേട്ടതിനെ തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്.

കിണര്‍ പണികള്‍ ചെയ്യുന്ന റെജിമോന്‍ കിണറ്റിലെ പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തു വയറ്റില്‍ കെട്ടി പൊട്ടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

Leave a Reply