മൂവാറ്റുപുഴ: പ്രഭാത നടത്തത്തിനിടെ പിന്നിൽ നിന്ന് വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ മൂവാറ്റുപുഴ ഹോസ്റ്റൽ ജംഗ്ഷൻ മണ്ണത്തൂക്കാരൻ വീട്ടിൽ ബേബി മാത്യു (73) ചികിത്സയിലിരിക്കെ മരിച്ചു.
അപകടം തിങ്കളാഴ്ച പുലർച്ചെ 5.30ഓടെ തങ്കളം–തൃക്കാരിയൂർ റോഡിലെ ഷാപ്പുംപടിക്ക് സമീപത്താണ് സംഭവിച്ചത്. അപകടത്തിനിടയാക്കിയ വാഹനം തന്നെ ബേബി മാത്യുവിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തലക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച രാവിലെ 10 മണിയോടെ മരിച്ചു.
അദ്ദേഹം അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്‌ഷോപ്പ്സ് കേരള (AAWK) കോതമംഗലം ചാപ്റ്ററിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. ഭാര്യ: ലില്ലി ബേബി (മലേക്കുടി കുടുംബം). മക്കൾ: രാജു ജോസഫ്, രജു ബേബി, രെഞ്ജു സോജി. മരുമക്കൾ: മെറി ജോ ചിറമേൽ, സോജി ജോസഫ് (കുടിശ്ശേരി, കിഴക്കമ്പലം).
സംസ്‌കാരം ഇന്ന് (ബുധനാഴ്ച) രാവിലെ 11.30ന് മൂവാറ്റുപുഴ നിർമ്മല മാത പള്ളി സെമിത്തേരിയിൽ നടത്തും.
