You are currently viewing മണ്ഡല മഹോത്സവത്തിന് ശനിയാഴ്ച സമാപനം; മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് തുറക്കും

മണ്ഡല മഹോത്സവത്തിന് ശനിയാഴ്ച സമാപനം; മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് തുറക്കും

ശബരിമല: നാൽപത്തിയൊന്നുദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല തീർഥാടനത്തിന് ശനിയാഴ്ച (ഡിസംബർ 27) സമാപനം കുറിക്കും. രാത്രി 10 മണിക്ക് ഹരിവരാസനം പാടി ശ്രീധർമ്മശാസ്താ ക്ഷേത്രനട അടയ്ക്കും.
മണ്ഡലകാല തീർഥാടനത്തിന്റെ ഔപചാരിക സമാപനം കുറിച്ചുകൊണ്ടുള്ള മണ്ഡലപൂജ ശനിയാഴ്ച രാവിലെ 10.10നും 11.30നും ഇടയിലുള്ള മുഹൂർത്തത്തിൽ നടക്കും. ക്ഷേത്ര തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിലാണ് മണ്ഡലപൂജ നടത്തപ്പെടുക.

മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഡിസംബർ 30ന് വൈകിട്ട് 5 മണിക്ക് വീണ്ടും തുറക്കും. തുടർന്ന് ജനുവരി മാസത്തിൽ നടക്കുന്ന മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ആയിരക്കണക്കിന് ഭക്തർ ശബരിമലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. സുരക്ഷ, ഗതാഗതം, ദർശന സൗകര്യങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള ഒരുക്കങ്ങൾ ദേവസ്വം ബോർഡും ബന്ധപ്പെട്ട വകുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്.

Leave a Reply