
മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിക്ക് മുൻവശത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മെഡിക്കൽ സ്റ്റോർ ഉടമ മരിച്ചു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം.
മൂവാറ്റുപുഴ ജനറൽ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന എസ്.എൻ. മെഡിക്കൽ സ്റ്റോർ ഉടമ പൊങ്ങശ്ശേരിയിൽ രഞ്ജൻ (60) ആണ് മരണമടഞ്ഞത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ രഞ്ജനെ ടാറിങ് ജീപ്പ് ഇടിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ രഞ്ജനെ ഉടൻ തന്നെ നാട്ടുകാർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.