പാലാ/ഭരണങ്ങാനം ∙ ഓസ്ട്രേലിയയിൽ ഉണ്ടായ വാഹനാപകടത്തിൽ പാലാ സ്വദേശിനി ഏർലിൻ സോണി (21) മരിച്ചു. ഇന്നലെ രാത്രിയായിരുന്നു അപകടം.
ഭരണങ്ങാനം തകടിയേൽ സോണിയുടെയും ബീനയുടെയും മകളായ ഏർലിൻ, ഓസ്ട്രേലിയയിലെ പെർത്തിൽ കുടുംബസമേതം താമസിച്ചുവരികയായിരുന്നു. സഹോദരിമാർ: ഏവലിൻ സോണി, എഡ്ലിൻ സോണി.
പഠനത്തിൽ മികവു തെളിയിച്ച ഏർലിൻ ഉന്നത മാർക്കോടെയാണ് മെഡിക്കൽ പ്രവേശനം നേടിയത്. പാലാ ബാറിലെ അഭിഭാഷകൻ അഡ്വ. സിബി മാത്യു തകടിയേലിന്റെ സഹോദര പുത്രിയാണ്.
സംസ്കാര ചടങ്ങുകളുടെ വിവരങ്ങൾ പിന്നീട് .
