You are currently viewing താമരക്കുടി–കലയപുരം വഴി മിനി ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു

താമരക്കുടി–കലയപുരം വഴി മിനി ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു

താമരക്കുടി–കലയപുരം വഴി കടന്നുപോകുന്ന രണ്ടാലുംമൂട്–പാണ്ടിത്തിട്ട–കളത്തട്ട് റൂട്ടിലെ മിനി ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ് ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ. എൻ. ബാലഗോപാൽ നിർവഹിച്ചു.

അടിസ്ഥാന സൗകര്യ വികസന നടപടികൾ സർക്കാർ തുടർന്നുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. അണത്തറ റോഡ് നവീകരണത്തിന് സർക്കാർ അനുമതി നൽകിയതായും ഗ്രാമീണ റോഡുകൾ മെച്ചപ്പെടുത്തുന്നതിനും ബസ് സർവീസുകൾ പ്രവർത്തനക്ഷമമാക്കുന്നതിനും സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.

റൂട്ട്, ഫ്ലീറ്റ് മാനേജ്മെന്റ് എന്നിവ കേന്ദ്രീകരിച്ച് ബസ് സർവീസുകൾ കാര്യക്ഷമമാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 650 ഓളം പുതിയ ബസ് സർവീസുകൾ ആരംഭിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതോടൊപ്പം വരുമാന വർധനയും ഉറപ്പാക്കിയതായി മന്ത്രി വ്യക്തമാക്കി. ഗ്രാമീണ മേഖലകളിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും പൊതുഗതാഗതത്തെ ശക്തിപ്പെടുത്തുന്നതിനുമുള്ള സർക്കാർ പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ സർവീസ് ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply