You are currently viewing ശാസ്താംകോട്ടയിൽ മോഡൽ എംസിഎഫ് ഉം നൈപുണ്യ വികസന കേന്ദ്രവും മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

ശാസ്താംകോട്ടയിൽ മോഡൽ എംസിഎഫ് ഉം നൈപുണ്യ വികസന കേന്ദ്രവും മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

ശാസ്താംകോട്ട : കുന്നത്തൂർ മണ്ഡലത്തിലെ ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിൽ 40 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച മോഡൽ മെറ്റീരിയൽ കളക്ഷൻ ഫസിലിറ്റിയും (MCF), 50 ലക്ഷം രൂപ ചെലവഴിച്ച് ബ്ലോക്ക്–ഗ്രാമപഞ്ചായത്ത് സംയുക്തമായി നിർമ്മാണം പൂർത്തിയാക്കിയ നൈപുണ്യ വികസന കേന്ദ്ര കെട്ടിടവും മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിന്റെ മാലിന്യസംസ്‌കരണ സംവിധാനത്തെ ആധുനികവൽക്കരിക്കുകയും തൊഴിൽസാധ്യതകൾ വികസിപ്പിക്കുകയുമാണ് പദ്ധതികളുടെ ലക്ഷ്യം. പുതുക്കിയ എംസിഎഫ് വഴി ശേഖരണ–വിനിയോഗ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകുമെന്ന പ്രതീക്ഷയുണ്ട്.
നൈപുണ്യ വികസന കേന്ദ്രത്തിലൂടെ പ്രാദേശിക യുവാക്കൾക്ക് തൊഴിൽപരിശീലനവും സ്വയംതൊഴിൽ അവസരങ്ങളും ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. വിവിധ തൊഴിൽ പരിശീലന പരിപാടികൾ അടുത്ത മാസങ്ങളിൽ ആരംഭിക്കാനാണ് പഞ്ചായത്ത് അധികൃതരുടെ തീരുമാനം.
ഉദ്ഘാടനച്ചടങ്ങിൽ പ്രാദേശിക സ്വയംഭരണ പ്രതിനിധികൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply