വിഴിഞ്ഞം തുറമുഖത്തിലേക്കുള്ള കപ്പൽച്ചാലിലും സമീപമേഖലകളിലും മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിനായി മത്സ്യബന്ധന വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ യോഗം ചേർന്നു
കേരള സര്‍ക്കാര്‍, സ.ഉ.(എം.എസ്) നം.82/2025/Home dated 24/04/2025 (S.R.O.No.479/2025) പ്രകാരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവര്‍ത്തനമേഖലകളെ അപ്രോച്ച് ചാനല്‍, നങ്കൂരമിടുന്ന സ്ഥലങ്ങള്‍, ബേസിന്‍ ഏരിയ, പുലിമുട്ട് മേഖല, കൂടാതെ മറ്റ് സൗകര്യങ്ങള്‍ എന്നിവയുള്‍പ്പടെ ഔദ്യോഗിക രഹസ്യനിയമം, 1923 പ്രകാരം ഒരു നിരോധിത സ്ഥലമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നടപടി നാവിഗേഷന്‍ സുരക്ഷ, സമുദ്ര ആസ്തികളുടെ സുരക്ഷ, കൂടാതെ തുറമുഖാധിഷ്ടിത വാണിജ്യപ്രവര്‍ത്തനങ്ങളുടെയും പരമ്പരാഗത മത്സ്യബന്ധന പ്രവര്‍ത്തനങ്ങളുടെയും സഹവര്‍ത്തിത്വം ഉറപ്പാക്കല്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്.
400 മീറ്റർ വരെ നീളമുള്ള മദര്‍ഷിപ്പുകള്‍ പോര്‍ട്ടിലേയ്ക്ക് പ്രവേശിക്കുമ്പോൾ മത്സ്യബന്ധന യാനങ്ങള്‍/ബോട്ടുകള്‍ മത്സ്യബന്ധനം നടത്തുന്നത് അപകടങ്ങൾക്കു കാരണമാകുമെന്ന സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പിനെത്തുടർന്നാണ് യോഗം ചേർന്നത്.
സുരക്ഷ ഉറപ്പു വരുത്താൻ മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിങ്ങ്/കോസ്റ്റല്‍ പോലീസിന്റേയും സംയുക്ത സേനാബലത്തിന്റെ ഗണ്യമായ കുറവ് പോലീസ് വകുപ്പ് ചൂണ്ടിക്കാണിക്കുകയും ആയതിന് പരിഹാരമായി പോലീസ് ഉദ്യോഗസ്ഥരെ ആഭ്യന്തര വകുപ്പും ആവശ്യമായ ബോട്ടുകള്‍ അദാനി തുറമുഖ കമ്പനിയും നല്‍കുന്നതാണെന്നും അറിയിച്ചു.
നിരോധനം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ മുഴുവൻ സമയ പട്രോളിംഗ് ഏർപ്പെടുത്തും. നടപടികകളുടെ കാര്യക്ഷമത ഉറപ്പാക്കാൻ ഉന്നത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. ബന്ധപ്പെട്ട വകുപ്പുകളുടെ നേതൃത്വത്തിൽ അവലോകനം യോഗങ്ങൾ ചേരും. മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ഈ വിഷയത്തില്‍ അവബോധം സൃഷ്ടിക്കുന്നതിനായി അനൗണ്‍സ്മെന്റും നോട്ടീസ് വിതരണവും നടത്താനും തീരുമാനിച്ചു.
യോഗത്തിൽ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, തുറമുഖ വകുപ്പ് സെക്രട്ടറി ഫിഷറീസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, തിരുവനന്തപുരൻ ജില്ലാ കളക്ടർ, വിസിൽ എംഡി, ജില്ലാ പോലീസ് മേധാവി, മറൈൻ എൻഫോഴ്സ് മെൻ്റ് എസ്പി, ഫിഷറീസ് ഡയറക്ടർ, കോസ്റ്റ് ഗാർഡ് കമാൻഡൻ്റ്, അദാനി വിഴിഞ്ഞം പോർട്ട് അധികൃതർ എന്നിവർ പങ്കെടുത്തു.
