You are currently viewing തൃശ്ശൂരിൽ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂരിൽ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: അടാട്ട് അമ്പലക്കാവിൽ അമ്മയും അഞ്ചുവയസുകാരനായ മകനും മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തതാകാമെന്ന സംശയത്തിലാണ് പൊലീസ്. അടാട്ട് അമ്പലക്കാവ് സ്വദേശിനിയായ ശില്പ (30)യും മകൻ അക്ഷയജിത്ത് (5)യും ആണ് മരിച്ചത്.

ശില്പയുടെ ഭർത്താവിന്റെ വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് മോഹിത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. കുഞ്ഞിനെ കട്ടിലിൽ കിടക്കുന്ന നിലയിലായാണ് കണ്ടെത്തിയത്. ശില്പ മറ്റൊരു മുറിയിലായിരുന്നു.

തനിക്ക് പനി ബാധിച്ചതിനാൽ രാത്രി മറ്റൊരു മുറിയിൽ മാറി കിടക്കുകയായിരുന്നുവെന്നാണ് മോഹിത്ത് പൊലീസിനോട് നൽകിയ മൊഴി. രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഭാര്യയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
സംഭവസ്ഥലത്തെത്തിയ പൊലീസ് പ്രാഥമിക പരിശോധനകൾ നടത്തി. മരണകാരണം വ്യക്തത വരുത്തുന്നതിനായി തുടർനടപടികൾ സ്വീകരിച്ചിരിക്കുകയാണ്.

Leave a Reply