You are currently viewing മുണ്ടിനീര് സ്ഥിരീകരണം: മണ്ണഞ്ചേരി അൽ ഹിദായ ഇംഗ്ലീഷ് മീഡിയം സ്കൂളിന് അവധി

മുണ്ടിനീര് സ്ഥിരീകരണം: മണ്ണഞ്ചേരി അൽ ഹിദായ ഇംഗ്ലീഷ് മീഡിയം സ്കൂളിന് അവധി

മണ്ണഞ്ചേരി-മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ അൽ ഹിദായ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ യു.കെ.ജി സെക്ഷനുകളിൽ മുണ്ടിനീര് (Conjunctivitis) രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലാ കളക്ടർ നവംബർ 12 മുതൽ 21 ദിവസം വരെ എൽ.കെ.ജി, യു.കെ.ജി സെക്ഷനുകൾക്ക് അവധി പ്രഖ്യാപിച്ചു.

കുട്ടികളിൽ രോഗം വ്യാപിക്കുന്നത് തടയുന്നതിനായാണ് അവധി പ്രഖ്യാപിച്ചതെന്ന് ഉത്തരവിൽ വ്യക്തമാക്കി. വിദ്യാലയങ്ങളിൽ മുണ്ടിനീര് പടർന്നു പിടിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് നടപ്പിലാക്കണമെന്നും ജില്ലാ ഭരണകൂടം നിർദേശിച്ചു.

Leave a Reply