You are currently viewing ബൈസൺവാലിയിൽ കൊലപാതകം – അയൽവാസിയുടെ കോടാലി ആക്രമണത്തിൽ 68 കാരൻ മരിച്ചു

ബൈസൺവാലിയിൽ കൊലപാതകം – അയൽവാസിയുടെ കോടാലി ആക്രമണത്തിൽ 68 കാരൻ മരിച്ചു

ഇടുക്കി ∙ ബൈസൺവാലിയിൽ നടന്ന കൊലപാതകത്തിൽ 68 കാരനായ ഒലിക്കൽ സുധൻ കൊല്ലപ്പെട്ടു. അയൽവാസി കുളങ്ങര അജിത് കോടാലികൊണ്ട് കുത്തിയതാണ് മരണകാരണം. യാതൊരു പ്രകോപനവുമില്ലാതെ നടന്ന സംഭവത്തിൽ സുധന്റെ കഴുത്തിലും കൈകളിലും നാല് വെട്ടുകളാണ് ഉണ്ടായത്.
സംഭവം ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് നടന്നത്. പരിക്കേറ്റ സുധനെ അയൽക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് ശേഷം ഒളിവിൽ പോയ അജിത്തിനെ രാജാക്കാട് പോലീസ് പിടികൂടി. പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്ത് വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കിയിട്ടുണ്ട്.

Leave a Reply