
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട ഡ്യൂട്ടി ഉത്തരവ് ലഭിച്ച എല്ലാ ജീവനക്കാരും നവംബർ 25 മുതൽ 28 വരെ രാവിലെയും ഉച്ചയ്ക്കുമായി നിശ്ചയിച്ചിട്ടുള്ള പരിശീലന ക്ലാസ്സുകളിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടർ എൻ. ദേവിദാസ് അറിയിച്ചു.
ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ അപേക്ഷ നൽകിയവരും പരിശീലന ക്ലാസിൽ ഹാജരാകണമെന്ന് കലക്ടർ പറഞ്ഞു. അടിയന്തര സാഹചര്യമുള്ളവർ റിട്ടേണിങ് ഓഫീസറുടെ പ്രത്യേക അനുമതിയോടെ തൊട്ടടുത്ത ക്ലാസിൽ പങ്കെടുക്കേണ്ടതാണെന്ന് അറിയിപ്പിൽ വ്യക്തമാക്കി.
പരിശീലനത്തിൽ പങ്കെടുക്കാതിരുന്നാൽ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പും നൽകി.
