You are currently viewing നാഗമ്പടം മഹാദേവക്ഷേത്രം അന്തർദേശീയ തീർഥാടന കേന്ദ്രം

നാഗമ്പടം മഹാദേവക്ഷേത്രം അന്തർദേശീയ തീർഥാടന കേന്ദ്രം

കോട്ടയം ▪︎ ശ്രീനാരായണ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയ ചരിത്രപ്രാധാന്യമുള്ള നാഗമ്പടം മഹാദേവക്ഷേത്രത്തെ അന്തർദേശീയ തീർഥാടന കേന്ദ്രമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും സംരക്ഷണ പ്രവർത്തനങ്ങൾക്കുമായി 2 കോടി രൂപ ബജറ്റിൽ അനുവദിച്ചു

1928 ജനുവരി 19നാണ് നാഗമ്പടം മഹാദേവക്ഷേത്രത്താങ്കണത്തിലെ മാവിൻ ചുവട്ടിൽ വിശ്രമിക്കുന്ന വേളയിൽ ശിവഗിരി തീർത്ഥാടനമെന്ന ആശയം ശ്രീനാരായണ ഗുരുദേവന്റെ മുന്നിൽ ശിഷ്യർ അവതരിപ്പിച്ചത്. ശിഷ്യരിൽ പ്രമുഖരായ വല്ലഭശേരി ഗോവിന്ദൻ വൈദ്യരും ടി.കെ. കിട്ടൻ റൈറ്ററും ചേർന്നാണ് ഈ ആശയം ഗുരുവിന് മുന്നിൽ വച്ചത്. അവരുടെ അഭ്യർത്ഥന അംഗീകരിച്ചുകൊണ്ടാണ് ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയത്.

സാമൂഹിക നവോത്ഥാന ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള ഈ ക്ഷേത്രത്തെ അന്തർദേശീയ തീർഥാടന കേന്ദ്രമായി ഉയർത്തുന്നത് ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളെയും ശിവഗിരി തീർത്ഥാടനത്തിന്റെ ആഗോള പ്രസക്തിയെയും കൂടുതൽ ശക്തിപ്പെടുത്തുമെന്ന് സർക്കാർ വിലയിരുത്തുന്നു. പദ്ധതി നടപ്പാക്കുന്നതോടെ രാജ്യത്തിനകത്തും വിദേശത്തുമുള്ള തീർഥാടകരുടെ ഒഴുക്ക് വർധിക്കുമെന്നും, പ്രദേശത്തിന്റെ സാംസ്കാരിക-ടൂറിസം വികസനത്തിന് ഇത് സഹായകരമാകുമെന്നും പ്രതീക്ഷിക്കുന്നു.

Leave a Reply