You are currently viewing നാഷണൽ സർവീസ് സ്കീം സ്റ്റേറ്റ് ഓഫിസർ ഡോ. ആർ. എൻ. അൻസർ (47)  അന്തരിച്ചു.

നാഷണൽ സർവീസ് സ്കീം സ്റ്റേറ്റ് ഓഫിസർ ഡോ. ആർ. എൻ. അൻസർ (47)  അന്തരിച്ചു.

ഓയൂർ ∙ നാഷണൽ സർവീസ് സ്കീം (NSS) സ്റ്റേറ്റ് ഓഫിസർ വെളിനല്ലൂർ അമ്പലംകുന്ന് ചെങ്കൂർ ‘റഹ്‌മത്ത്’ നിവാസിൽ ഡോ. ആർ. എൻ. അൻസർ (47)  അന്തരിച്ചു.

കഴിഞ്ഞ ആഴ്ച കൊല്ലം ക്രിസ്തുരാജ് സ്കൂളിൽ നടന്ന ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് പ്രോഗ്രാം ഓഫിസർമാരുടെ ദക്ഷിണ മേഖലാ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലുമായിരുന്നു പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുമ്പോഴാണ് ഇന്നലെ വൈകിട്ട് 6.50ന് അന്ത്യം സംഭവിച്ചത്.

നെടുമങ്ങാട് ഗവ. കോളജിലെ പ്രൊഫസറായിരുന്ന അദ്ദേഹം ഡെപ്യൂട്ടേഷനിൽ എൻഎസ്എസ് സ്റ്റേറ്റ് ലെവൽ ഓഫിസറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. കൽപറ്റ ഗവ. കോളജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം, വിവിധ കോളജുകളിൽ സേവനം അനുഷ്ഠിച്ച ശേഷമാണ് നാല് വർഷം മുൻപ് നെടുമങ്ങാട് ഗവ. കോളജിൽ ചേർന്നത്. അസോസിയേഷൻ ഓഫ് കേരള ഗവ. കോളജ് ടീച്ചേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ ജോ. സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.

ഭാര്യ: അനീഷ. മക്കൾ: അന്ന അഫ്റിൻ, ഫാത്തിമ ഫർവിൻ.

കബറടക്കം ഇന്ന് രാവിലെ 12 മണിക്ക് ചെങ്കൂർ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ നടക്കും.

Leave a Reply