നെടുമങ്ങാട് നിന്ന് ഉണ്ടപ്പാറയ്ക്ക് പോയ കെ.എസ്.ആർ.ടി.സി. ബസും, ഉണ്ടായപ്പാറയിൽ നിന്ന് നെടുമങ്ങാട് വന്ന സ്വകാര്യ ടെംബാ ട്രാവലറും തമ്മിൽ കൂട്ടിയിടിച്ച് 11 കുട്ടികൾക്ക് പരിക്കേറ്റു.
അപകടം ഇന്ന് രാവിലെ താന്നിമൂട് താഴെ വളവിൽ വച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
