You are currently viewing കേരളത്തിൽ ആദ്യമായി എസ്‌.ഐ.ആർ. 100% പൂർത്തീകരിച്ച് നെടുമുടി വില്ലേജ്

കേരളത്തിൽ ആദ്യമായി എസ്‌.ഐ.ആർ. 100% പൂർത്തീകരിച്ച് നെടുമുടി വില്ലേജ്

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നെടുമുടി വില്ലേജ് സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (Special Intensive Revision – SIR 2025) ഭാഗമായി നടത്തുന്ന എൻറുമറേഷൻ ഫോം ഡിജിറ്റൈസേഷൻ കേരളത്തിൽ ആദ്യമായി 100 ശതമാനം പൂർത്തിയാക്കി.

വില്ലേജ് പരിധിയിലെ എല്ലാ ബൂത്തുകളിലുമുള്ള വോട്ടർമാരുടെയും വിവരങ്ങൾ ഡിജിറ്റൈസ് ചെയ്താണ് നെടുമുടി വില്ലേജ് ഈ നേട്ടം കൈവരിച്ചത്. പുതിയ കാലഘട്ടത്തിലെ തെരഞ്ഞെടുപ്പ് സാങ്കേതികവിദ്യയ്ക്കൊപ്പം മുന്നേറുന്ന പ്രവർത്തനരീതിയിലൂടെ വോട്ടർ പട്ടികയുടെ കൃത്യതയും വിശ്വാസ്യതയും വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്.
പ്രവർത്തനങ്ങൾക്ക് വില്ലേജ് ഓഫീസർ ജോമോൻ ആന്റണി, എസ്‌.വി.ഒമാരായ ജോസഫ് മത്തായി, സേവ്യർ പി. ജെ, വി.എഫ്‌.എമാരായ ലോബിമോൻ എൽ, സാംകുമാർ പി. എന്നിവർ നേതൃത്വം നൽകി.

വിവിധ ഘട്ടങ്ങളിലായി നടന്ന നിരീക്ഷണവും ഏകോപന പ്രവർത്തനങ്ങളും ഫലപ്രദമായി മുന്നേറാൻ ഇവരുടെ കൂട്ടായ പരിശ്രമമാണ് സഹായകമായത്.
സംസ്ഥാനത്ത് എസ്‌.ഐ.ആർ. പ്രക്രിയയിൽ 100 ശതമാനം ഡിജിറ്റൈസേഷൻ നേടുന്ന ആദ്യ വില്ലേജായി നെടുമുടിയുടെ ഈ നേട്ടം തെരഞ്ഞെടുപ്പ് സംവിധാനത്തിലെ നവീകരണങ്ങൾക്ക് പുതിയ മാതൃകയാകുന്നു.

Leave a Reply