You are currently viewing കോട്ടയം മെഡിക്കൽ കോളേജിന് പുതിയ നേട്ടം: സംസ്ഥാനത്ത് ആദ്യമായി ഒരു ഡിപ്പാർട്ട്മെന്റിന് എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിച്ചു

കോട്ടയം മെഡിക്കൽ കോളേജിന് പുതിയ നേട്ടം: സംസ്ഥാനത്ത് ആദ്യമായി ഒരു ഡിപ്പാർട്ട്മെന്റിന് എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിച്ചു

കോട്ടയം: കോട്ടയം ഗവൺമെൻറ് മെഡിക്കൽ കോളേജ് മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായി ഒരു ഡിപ്പാർട്ട്മെന്റിന് എൻഎബിഎച്ച് (National Accreditation Board for Hospitals & Healthcare Providers – NABH) അംഗീകാരം ലഭിക്കുന്ന ചരിത്രനേട്ടമാണ് സ്ഥാപനം സ്വന്തമാക്കിയത്.

എമർജൻസി ചികിത്സാ സംവിധാനങ്ങളുടെ നിലവാരവും രോഗി സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി വിലയിരുത്തിയ ശേഷമാണ് കോട്ടയം മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ വിഭാഗത്തിന് എൻഎബിഎച്ച് ‘എമറാൾഡ്’ അക്രഡിറ്റേഷൻ ലഭിച്ചത്. അടിയന്തര ചികിത്സാ സംവിധാനങ്ങളുടെ കാര്യക്ഷമതയും ഗുണനിലവാര സൂചനകളും നിറവേറ്റിയതിന്റെ അംഗീകാരമാണ് ഈ സർട്ടിഫിക്കേഷൻ.

Leave a Reply