You are currently viewing നെടുമൺകാവ് സാമൂഹികാരോഗ്യകേന്ദ്രത്തിൽ പുതിയ ബ്ലോക്കിന് തുടക്കം; ₹2 കോടി ചെലവ്

നെടുമൺകാവ് സാമൂഹികാരോഗ്യകേന്ദ്രത്തിൽ പുതിയ ബ്ലോക്കിന് തുടക്കം; ₹2 കോടി ചെലവ്

കൊല്ലം: നെടുമൺകാവ് സാമൂഹികാരോഗ്യകേന്ദ്രത്തിലെ പുതിയ ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. ആരോഗ്യ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ബ്ലോക്ക് നിർമ്മിക്കുന്നത്.
രണ്ട് കോടി രൂപ ചെലവിലാണ് പുതിയ ബ്ലോക്കിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. കൂടാതെ ഹെൽത്ത് ഗ്രാന്റായി ലഭിച്ച 40 ലക്ഷം രൂപ വിനിയോഗിച്ച് ആധുനിക ലാബ് സൗകര്യം സജ്ജീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നു വരികയാണ്. ലാബ് നിർമ്മാണം പൂർത്തിയാകുന്നതോടെ പരിശോധനാ നടപടികൾ വേഗത്തിലാകുകയും രോഗികൾക്ക് മികച്ച സേവനം ലഭ്യമാകുകയും ചെയ്യും.

നെടുമൺകാവ് ആരോഗ്യകേന്ദ്രത്തിൽ കൂടുതൽ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. പ്രദേശവാസികൾക്ക് കൂടുതൽ കാര്യക്ഷമവും സുലഭവുമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply