ചവറ ∙ ചവറയുടെ ഗതാഗത സൗകര്യ വികസനത്തില്‍ പുതിയൊരു അധ്യായമായി ബോട്ട് ടെര്‍മിനല്‍ നിര്‍മ്മാണം ആരംഭിക്കുന്നു. 81.6 ലക്ഷം രൂപയുടെ ടെന്റര്‍ 2025 നവംബര്‍ 6ന് നിലവില്‍ വന്നു. നിര്‍മ്മാണ ചുമതല ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വകുപ്പിനാണ്.
ചവറ ബസ് സ്റ്റാന്റ് ചവറ മാര്‍ക്കറ്റിലേക്ക് (പാലക്കടവ്) മാറ്റുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. അതിനോട് ചേര്‍ന്നാണ് പുതിയ ബോട്ട് ടെര്‍മിനലും വരുന്നത്. ബസ്–ബോട്ട് യാത്രകളുടെ ഏകോപിത സൗകര്യം യാത്രക്കാര്‍ക്ക് കൂടുതല്‍ അനുകൂലമായിരിക്കും.
ദേശീയ ജലപാത പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തനക്ഷമതയിലേക്ക് നീങ്ങുന്ന ജലമാര്‍ഗത്തിലൂടെ യാത്രാബോട്ടുകള്‍, ടൂറിസ്റ്റ് ബോട്ടുകള്‍ എന്നിവ എത്താന്‍ സാധ്യതയുണ്ട്. ചവറ പടന്നയില്‍ പുരോഗമിക്കുന്ന ടൂറിസ്റ്റ് കേന്ദ്രത്തിലേക്കും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുമെന്നാണു പ്രതീക്ഷ.
വിപുലമായ സൗകര്യങ്ങളോടെ ആസൂത്രണം ചെയ്ത ബോട്ട് ടെര്‍മിനല്‍ ചവറയുടെ സമഗ്ര വികസനത്തിന് പുതിയ ഉണര്‍വ് പകരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ചവറയുടെ വികസനത്തില്‍ പുതിയ ബോട്ട് ടെര്‍മിനല്‍ ഒരു നാഴികകല്ലാകും.
