You are currently viewing ശബരിമലയിൽ പുതിയ പോലീസ് ബാച്ച് ചുമതലയേറ്റു

ശബരിമലയിൽ പുതിയ പോലീസ് ബാച്ച് ചുമതലയേറ്റു

ശബരിമല : മണ്ടല-മകരവിളക്ക് സീസണിലെ സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി പുതിയ പോലീസ് ബാച്ച് ശബരിമലയിൽ ചുമതലയേറ്റു. രണ്ടാം ബാച്ചിൽ 1,543 ഉദ്യോഗസ്ഥരാണ് ഉള്‍പ്പെടുന്നത്. ഒരു അസി. സ്‌പെഷ്യൽ ഓഫീസർ (എ.എസ്.ഒ), 10 ഡി.വൈ.എസ്.പി.മാർ, 34 സി.ഐ.മാർ എന്നിവർ സംഘത്തിൽ ഉണ്ടാകും

സന്നിധാനത്തെ വലിയ നടപ്പന്തലിൽ നടന്ന ചടങ്ങിൽ സ്‌പെഷ്യൽ ഓഫീസർ എം.എൽ. സുനിൽ ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകി. ഭക്തർക്കു പരമാവധി സഹായം ലഭ്യമാക്കാനും സൗമ്യമായ പെരുമാറ്റം പുലർത്താനും അദ്ദേഹം ഉപദേശിച്ചു.
എപ്പോഴും തിരക്ക് ഉണ്ടാകാനുള്ള സാഹചര്യം ഉള്ളതിനാൽ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് സുനിൽ കൂട്ടിച്ചേർത്തു.

എ.എസ്.ഒമാരായ ജെ.കെ. ദിനിൽ കുമാർ, എസ്. അജയ് കുമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഒരു ബാച്ചിന്റെ സേവനകാലയളവ് പത്ത് ദിവസം ആയിരിക്കും.

Leave a Reply