You are currently viewing കൊട്ടാരക്കര നഗരസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍  സത്യപ്രതിജ്ഞ ചെയ്തു.

കൊട്ടാരക്കര നഗരസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു.

കൊട്ടാരക്കര നഗരസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട 30 അംഗങ്ങള്‍ ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാലിന്റെ സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. നഗരസഭ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന അംഗവും കല്ലുവാതുക്കല്‍ 21-ാം വാര്‍ഡ് പ്രതിനിധിയുമായ ഡി. രാമകൃഷ്ണപിള്ളയ്ക്ക് വരണാധികാരിയും കൊട്ടാരക്കര എക്സ്റ്റന്‍ഷന്‍ ട്രെയിനിംഗ് സെന്റര്‍ പ്രിന്‍സിപ്പലുമായ കെ. അനു സത്യവാചകം ചൊല്ലിക്കൊടുത്തു.
തുടര്‍ന്ന് വാര്‍ഡ് അംഗങ്ങളായ എം. മുകേഷ് (അവണൂര്‍), ആര്‍. രജിത (മുസ്ലിം സ്ട്രീറ്റ്), ആഫിയ അലാവുദ്ദീന്‍ (ശാസ്താംമുക്ക്), അജയകുമാര്‍ (ചന്തമുക്ക്), ജ്യോതി മറിയം ജോണ്‍ (കെഎസ്ആര്‍ടിസി), കെ. ജി. അലക്സ് (പഴയതെരുവ്), ജെയ്സി ജോണ്‍ (കോളേജ്), വി. ഫിലിപ്പ് (പുലമണ്‍ ടൗണ്‍), എ. ഷാജു (കുലശ്ശേഖരനല്ലൂര്‍), പ്രസന്ന അനില്‍ (കിഴക്കേക്കര), കെ. ആന്‍സി മോള്‍ (ഈയ്യംകുന്ന്), കെ. ജി. റോയി (ഐസ്മുക്ക്), ലീനാ ഉമ്മന്‍ (തോട്ടംമുക്ക്), സിന്ധു ഹരികുമാര്‍ (തൃക്കണ്ണമംഗല്‍), ജിനി (ഗാന്ധിനഗര്‍), തോമസ് പി. മാത്യു (കടലാവിള), ഷീബാ ജോജോ (വേലംകോണം), അനിത ഗോപകുമാര്‍ (ഇ.ടി.സി), ഷീല (അമ്പലപ്പുറം), എസ്. രാജേഷ് (ആലുംപാറ), ജി. കൃഷ്ണന്‍കുട്ടി (നീലേശ്വരം), പ്രസന്ന ശ്രീഭദ്ര (അമ്മൂമ്മമുക്ക്), ഗിരീഷ് മംഗലത്ത് (കാടാംകുളം), സരോജ കാര്‍ത്തികേയന്‍ (ഗാന്ധിമുക്ക്), എല്‍. മിനി (ടൗണ്‍), മായ സുരേഷ് (റെയില്‍വേ സ്റ്റേഷന്‍), ശ്യാമ റോഷന്‍ (പടിഞ്ഞാറ്റിങ്കര), എസ്. ആര്‍. രമേശ് (ചെന്തറ), ഫൈസല്‍ ബഷീര്‍ (പാലമൂട്) എന്നിവര്‍ക്ക് മുതിര്‍ന്ന അംഗം ഡി. രാമകൃഷ്ണപിള്ള സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഇതിനു ശേഷം കൊട്ടാരക്കര നഗരസഭ പ്രതിനിധികളുടെ ആദ്യ യോഗം ഡി. രാമകൃഷ്ണപിള്ളയുടെ അധ്യക്ഷതയില്‍ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്നു. നഗരസഭ സെക്രട്ടറി മണികണ്ഠന്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply