You are currently viewing പടനിലത്ത് ബസും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

പടനിലത്ത് ബസും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

പടനിലം: കുന്ദമംഗലം – താമരശ്ശേരി റോഡിൽ പടനിലത്ത് ബസും മിനി പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പിക്കപ്പ് ഡ്രൈവറായ കൊടുവള്ളി മാനിപുരം സ്വദേശി സാജിദ് (49) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം.

കുന്ദമംഗലം ഭാഗത്തേക്ക് വരികയായിരുന്ന ബസും താമരശ്ശേരി ഭാഗത്തേക്ക് മത്സ്യവുമായി പോവുകയായിരുന്ന മിനി പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ വാനിനുള്ളിൽ കുടുങ്ങി. തുടർന്ന് നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ ഡ്രൈവറെ പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

അപകടത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തിൽ ബസ് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്ന് അധികൃതർ അറിയിച്ചു.
അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് കുന്ദമംഗലം പോലീസിന്റെ നേതൃത്വത്തിൽ വാഹനങ്ങൾ നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ഒരു മാസം മുമ്പ് ഇതേ സ്ഥലത്ത് ഉണ്ടായ അപകടത്തിൽ മിനി പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചിരുന്നു.

Leave a Reply