You are currently viewing മസ്തിഷ്‌ക മരണത്തിന് പിന്നാലെ അവയവദാനം: കോഴിക്കോട് സ്വദേശി കെ. അജിത ആറു പേർക്ക് പുതിയ ജീവൻ നൽകും

മസ്തിഷ്‌ക മരണത്തിന് പിന്നാലെ അവയവദാനം: കോഴിക്കോട് സ്വദേശി കെ. അജിത ആറു പേർക്ക് പുതിയ ജീവൻ നൽകും

കോഴിക്കോട്: മസ്തിഷ്‌ക മരണത്തെത്തുടർന്ന് കോഴിക്കോട് സ്വദേശിനി കെ. അജിത (46)യുടെ അവയവദാനം ആറു പേർക്ക് പുതിയ ജീവൻ നൽകി. കോഴിക്കോട് മെട്രോ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയായ 44 കാരിക്കാണ് ഹൃദയം നൽകുന്നത്

ചാലപ്പുറം വെള്ളിയഞ്ചേരി പള്ളിയത്ത് വീട്ടിൽ താമസിക്കുന്ന അജിതയുടെ ഹൃദയം, കരൾ, രണ്ടു വൃക്കകൾ, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ഇതിൽ ഒരു വൃക്കയും രണ്ട് നേത്രപടലവും കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലേക്കും, മറ്റൊരു വൃക്കയും കരളും കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കുമാണ് നൽകിയിരിക്കുന്നത്.

2025 സെപ്റ്റംബർ 28-ന് ഹൃദയസ്തംഭനത്തെ തുടർന്ന് അജിതയെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒക്ടോബർ 2-ന് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളുടെ സമ്മതമോടെ അവയവദാനം നടത്തുകയായിരുന്നു.കെ-സോട്ടോയുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങളും ഏകോപനവും പൂർത്തിയായത്.

Leave a Reply