You are currently viewing പാലാ മുണ്ടാങ്കൽ അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന അന്നമോളും മരിച്ചു

പാലാ മുണ്ടാങ്കൽ അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന അന്നമോളും മരിച്ചു

പാലാ മുണ്ടാങ്കലിൽ രണ്ട് സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 11 വയസ്സുകാരി അന്നമോൾ മരിച്ചു. അന്ത്യം സ്ഥിരീകരിച്ചത് ഇന്നലെ രാത്രി 8.37-നാണ്. പാലാ സെന്റ് മേരീസ് സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു അവൾ.

അന്നമോൾ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അന്നമോളുടെ അമ്മ പാലാ നെല്ലൻകുഴിയിൽ, മേലുകാവുമറ്റം, പ്രവിത്താനം അല്ലപ്പാറ പാലക്കുഴിക്കുന്നൽ ജോമോൾ സുനിൽ  (35)  സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു.

കൂടാതെ, പാലാ മീനച്ചിൽ അഗ്രോ സൊസൈറ്റിയിൽ കലക്ഷൻ ഏജന്റായ ധന്യ (38)യും അപകടത്തിൽ മരിച്ചിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.

അമിത വേഗത്തിൽ എത്തിയ കാർ, രണ്ട് സ്കൂട്ടറുകളിൽ സഞ്ചരിച്ചിരുന്ന ഇവരുടെ മേൽ ഇടിച്ചു കയറിയതാണ് ദുരന്തത്തിന് കാരണമായത്.

Leave a Reply