
കൊല്ലം: കെഎസ്ആർടിസി ബസ് ഇടിച്ച് യാത്രക്കാരന് ദാരുണാന്ത്യം. കടപ്പാക്കട ഭാവനാ നഗർ സ്വദേശി സന്തോഷ് കുമാർ ആണ് മരിച്ചത്. കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുള്ളിൽ നടന്ന അപകടത്തിൽ സ്വിഫ്റ്റ് ബസാണ് ഇയാളെ ഇടിച്ചുതെറിപ്പിച്ചത്.

ബസ് സ്റ്റാൻഡിനുള്ളിലൂടെ അമിത വേഗത്തിൽ സ്വിഫ്റ്റ് ബസുകൾ സഞ്ചരിക്കുന്നുവെന്ന പരാതി ഏറെക്കാലമായി ഉയരുന്നുണ്ട്.
സംഭവത്തെ തുടർന്ന് ബസ് സ്റ്റാൻഡിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കണമെന്നും, അമിതവേഗം നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്.