You are currently viewing കൊല്ലം–തേനി ദേശീയപാത <br> പദ്ധതിക്ക് കേന്ദ്ര ഹൈവേ മന്ത്രാലയത്തിന്റെ അന്തിമ അനുമതി  ലഭിക്കാൻ നിവേദനം നൽകി

കൊല്ലം–തേനി ദേശീയപാത
പദ്ധതിക്ക് കേന്ദ്ര ഹൈവേ മന്ത്രാലയത്തിന്റെ അന്തിമ അനുമതി  ലഭിക്കാൻ നിവേദനം നൽകി

കൊല്ലം – കൊല്ലം–തേനി ദേശീയപാത (എൻഎച്ച് 183) 24 മീറ്റർ വീതിയിൽ വികസിപ്പിക്കുന്ന പദ്ധതിക്ക് കേന്ദ്ര ഹൈവേ മന്ത്രാലയത്തിന്റെ അന്തിമ അനുമതി വേഗത്തിൽ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട്, മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ടു നിവേദനം നൽകി.

പദ്ധതിയുടെ ഭാഗമായി സ്ഥലം ഏറ്റെടുപ്പിനായി ഇതിനോടകം 3(A) നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് എംപി അറിയിച്ചു. മന്ത്രാലയത്തിന്റെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള ഫിനാൻഷ്യൽ പ്രൊപ്പോസൽ അംഗീകാരമാണ് ഇനി ലഭിക്കാൻ ഉള്ളത്.

ഇത് ഉടൻ അംഗീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി സുരേഷ് പറഞ്ഞു. ഫിനാൻഷ്യൽ പ്രൊപ്പോസൽ അംഗീകാരം ലഭിച്ചതോടുകൂടി സ്ഥലം ഏറ്റെടുപ്പ് നടപടികൾ ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply