
പേഴയ്ക്കാപ്പിള്ളിയിൽ നിയന്ത്രണം നഷ്ടപ്പെട്ട പാഴ്സൽ ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു.
മരിച്ചത് തെക്കേക്കര സ്വദേശിയായ കുഞ്ഞോൻ (63) ആണ്.
ഇന്ന് രാവിലെ ഏകദേശം 6.30 ഓടെയാണ് പേഴയ്ക്കാപ്പിള്ളി പള്ളിപ്പടിയിൽ അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡരികിലൂടെ പോയ കുഞ്ഞോനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുഞ്ഞോനെ ഉടൻ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. ഇന്ന് വൈകിട്ടോടെ അദ്ദേഹം മരണപ്പെട്ടു.
