You are currently viewing ശബരിമലയിൽ വാഹനാപകടത്തിൽ തീർത്ഥാടകസംഘം രക്ഷപ്പെട്ടു; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ സമയോചിത ഇടപെടൽ പ്രശംസ നേടി

ശബരിമലയിൽ വാഹനാപകടത്തിൽ തീർത്ഥാടകസംഘം രക്ഷപ്പെട്ടു; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ സമയോചിത ഇടപെടൽ പ്രശംസ നേടി

പെരുനാട് (പത്തനംതിട്ട) ∙ ശബരിമലയിൽ നിന്ന് മടങ്ങുന്നതിനിടെ പെരുനാടിൽ കാർ നിയന്ത്രണം തെറ്റി വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആറംഗ സംഘം അത്ഭുതകരമായി പരിക്കുകൾ ഒന്നുമില്ലാതെ രക്ഷപ്പെട്ടു. രാത്രി ഏകദേശം 1 മണിയോടെ ടാറ്റ സഫാരി(TG 12 2799) വാഹനമാണ് അപകടത്തിൽപ്പെട്ടത്.

കാർ ഇടിച്ചു ചരിഞ്ഞ വൈദ്യുതി പോസ്റ്റ് കാർഡ് മുകളിലേക്ക് വീണുവെങ്കിലും ദൈവകൃപയാൽ ആർക്കും പരിക്കേറ്റ് ഇല്ലെന്ന് സംഘം അറിയിച്ചു. സംഭവ വിവരം അറിഞ്ഞു ഉടൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ അനന്ദ് സ്ഥലത്തെത്തുകയും ആറംഗ യാത്ര സംഘത്തെ  സുരക്ഷിതമായി രക്ഷിക്കുകയും ചെയ്തു

അപകടത്തിൽപ്പെട്ടവരുടെ സുരക്ഷ ഉറപ്പാക്കി, ക്രെയിൻ ഏർപ്പാടാക്കി വാഹനം നീക്കം ചെയ്യുന്നതിനും വൈദ്യുതി പോസ്റ്റിന്റെ നാശനഷ്ടങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള നടപടികൾക്കും അനന്ദ് നേതൃത്വം നൽകി. ഒരു മണിക്കൂറിനകം എല്ലാ നടപടികളും കാര്യക്ഷമമായി പൂർത്തിയാക്കി യാത്രക്കാരുടെ ഭീതിയും ആശങ്കയും മാറ്റാൻ അദ്ദേഹത്തിനു കഴിഞ്ഞുവെന്ന് സംഘം അറിയിച്ചു.

സമയോചിത സഹായം നൽകിയതിന് കേരള സർക്കാരിനും പ്രത്യേകിച്ച് അനന്ദ് എന്ന ഉദ്യോഗസ്ഥനുമാണ് സംഘം നന്ദി അറിയിച്ചത്. പോലീസ് റിപ്പോർട്ട് ത്വരിതഗതിയിൽ ഒരുക്കുന്നതിനും അദ്ദേഹം നൽകിയ മാർഗ്ഗനിർദ്ദേശം നിർണായകമായിരുന്നുവെന്നും സംഘം വ്യക്തമാക്കി.
സമൂഹമാധ്യത്തിൽ നന്ദി അറിയിച്ചതിന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ്  സംഘത്തിന് തിരിച്ചും നന്ദി അറിയിച്ചിട്ടുണ്ട്

Leave a Reply