You are currently viewing പിറവം: പാഴൂർ അമ്പലപ്പടിയിൽ ബൈക്കും ഐഷർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്

പിറവം: പാഴൂർ അമ്പലപ്പടിയിൽ ബൈക്കും ഐഷർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്

പിറവം: പാഴൂർ അമ്പലപ്പടിയിൽ ഇന്ന് രാവിലെ നടന്ന വാഹനാപകടത്തിൽ യുവാവ് മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. കാഞ്ഞിരപ്പള്ളി പുളിമാവ് കൊന്നക്കൽ വീട്ടിൽ ആൽബിൻ അലക്സ് ജോർജ് (24) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന എരുമേലി ചരുവിൽ വീട്ടിൽ എബിൻ ഫിലിപ്പ് (23) ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.

ഇന്ന് രാവിലെ 7.45ഓടെ ഇരുവരും ബൈക്കിൽ എറണാകുളത്തേക്ക് ജോലിക്കായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗ്ലാസ് കയറ്റി പിറവം ഭാഗത്തേക്ക് വന്ന ഐഷർ ലോറിയിലേക്ക്, മുന്നിൽ പോയ കാറിനെ മറികടന്ന് എത്തിയ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു.

തലക്ക് ഗുരുതര പരുക്കേറ്റ ആൽബിൻ അലക്സ് ജോർജ് അപകട സ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ എബിൻ ഫിലിപ്പിനെ പിറവം ജെഎംപി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മരണപ്പെട്ട ആൽബിൻ അലക്സ് ജോർജിന്റെ മൃതദേഹം പിറവം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply