You are currently viewing തിരുവല്ലയിൽ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ; ആൺസുഹൃത്ത് കസ്റ്റഡിയിൽ

തിരുവല്ലയിൽ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ; ആൺസുഹൃത്ത് കസ്റ്റഡിയിൽ

തിരുവല്ല: തിരുവല്ല കാവുംഭാഗത്ത് പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം നാടിനെ നടുക്കി. 17 വയസ്സുകാരിയായ വിദ്യാർത്ഥിനി അപർണ സുരേഷ് ആണ് ആൺസുഹൃത്തുമായുണ്ടായ തർക്കത്തെ തുടർന്ന് സ്വന്തം വീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ചത്.

സ്കൂളിലെ മോഡൽ പരീക്ഷ കഴിഞ്ഞ് മടങ്ങവേ കാവുംഭാഗം ജംഗ്ഷനിൽ വെച്ച് ആൺസുഹൃത്തായ ജാവേദുമായി (21) പെൺകുട്ടി തർക്കത്തിലേർപ്പെട്ടിരുന്നു. ജാവേദ് പെൺകുട്ടിയുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറുകയാണെന്നും തുടർന്ന് പെൺകുട്ടിയുടെ ഫോൺ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തതായി പറയപ്പെടുന്നു

തർക്കത്തിന് പിന്നാലെ വീട്ടിലെത്തിയ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യുകയാണെന്ന് യുവാവിനെ ഫോണിൽ വിളിച്ചറിയിച്ച ശേഷമാണ് ജീവനൊടുക്കിയത്. സംഭവസമയത്ത് വീട്ടിൽ പെൺകുട്ടിയുടെ മുത്തശ്ശി മാത്രമാണ് ഉണ്ടായിരുന്നത്.
വിവരം ലഭിച്ചതിനെ തുടർന്ന് ജാവേദ് വീട്ടിലെത്തിയപ്പോഴാണ് നാട്ടുകാർ സംഭവവിവരം അറിഞ്ഞത്. തുടർന്ന് പെൺകുട്ടിയെ തോളിലേറ്റി ഓടുന്ന ജാവേദിനെ കണ്ട നാട്ടുകാർ ഉടൻ തന്നെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവവുമായി ബന്ധപ്പെട്ട് വായ്പൂര് സ്വദേശിയായ ജാവേദിനെ തിരുവല്ല പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്താനാണ് പൊലീസ് നീക്കം.
മൃതദേഹം നിലവിൽ തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പെരിങ്ങോൽ സ്വദേശിയായ സുരേഷിന്റെയും അമ്പിളിയുടെയും മകളാണ്

Leave a Reply