You are currently viewing സ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

സ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: സ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടുതോട് ഗവ യുപി സ്കൂളിൽ ഇന്നലെ രാവിലെയാണ് സംഭവം ഉണ്ടായത്.

കാവിലുംപാറ സ്വദേശിയായ അനുരഞ്ജ് എന്ന വിദ്യാർത്ഥിയെയാണ് കുണ്ടുതോട് സ്കൂളിലെ വരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ സ്കൂൾ അധികൃതർ വിവരം അറിഞ്ഞതിനെ തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.

വിദ്യാർത്ഥി മാനസികപ്രയാസത്തിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം തൊട്ടിൽപാലം പോലീസ് സ്റ്റേഷൻ അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.

Leave a Reply