തൃശൂർ ∙ ഇരിങ്ങാലക്കുട നെടുങ്ങാണത്ത് കുന്നിൽ ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്ത ഗർഭിണിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിനെയും ഭർത്താവിൻറെ മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച ഫസീല (23)യുടെ ഭർത്താവ് നൗഫൽ (30), ഭർതൃമാതാവ് റംല (58) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ഫസീലയുടെ നാഭിയില്‍ കടുത്ത മര്‍ദ്ദനമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ വ്യക്തമാകുന്നു. ഇത് ക്രൂര പീഡനത്തിന്‍റെ തെളിവായി പൊലീസ് കണക്കാക്കുന്നു. രണ്ടാമതുമുള്ള ഗർഭധാരണം ശേഷമായിരുന്നു നൗഫലിന്റെ പതിവായ പീഡനമെന്ന് അന്വേഷണം വെളിപ്പെടുത്തുന്നു
ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ഫസീലയെ വീടിന്റെ മുകളിലത്തെ നിലയിലെ ഇരുമ്പ് സ്ക്വയർ ട്യൂബില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർത്താവിന്റെ ബന്ധുക്കൾ ഫസീലയെ ഉടൻ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.
