You are currently viewing എറണാകുളം സെൻറ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി പങ്കെടുത്തു

എറണാകുളം സെൻറ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി പങ്കെടുത്തു

കൊച്ചി: എറണാകുളം സെൻറ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി പങ്കെടുത്തു. കോളേജ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ രാഷ്ട്രപതി കോളേജിന്റെ ഒരു നൂറ്റാണ്ട് കാലഘട്ടത്തിലെ നേട്ടങ്ങളെ പ്രശംസിക്കുകയും, വിദ്യാഭ്യാസ രംഗത്ത് സ്ത്രീശാക്തീകരണത്തിന്റെ മാതൃകയായി സ്ഥാപനത്തിന്റെ പങ്ക് അടയാളപ്പെടുത്തുകയും ചെയ്തു.

പരിപാടിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അധ്യക്ഷത വഹിച്ചു. കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, എം.പി ഹൈബി ഈഡൻ, എം.എൽ.എ ടി.ജെ. വിനോദ്, വരാപ്പുഴ അതിരൂപത സഹായമെത്രാൻ റവ. ഡോ. ആന്റണി വാലുങ്കൽ, സെൻറ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ ഡോ. അനു ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിവിധ സാംസ്കാരിക പരിപാടികളും കോളേജിന്റെ വളർച്ചയെ പ്രതിഫലിപ്പിക്കുന്ന പ്രദർശനങ്ങളും സംഘടിപ്പിച്ചിരുന്നു. രാഷ്ട്രപതി പിന്നീട് കേരള സന്ദർശനം പൂർത്തിയാക്കി ഡൽഹിയിലേക്ക് മടങ്ങി.

Leave a Reply