You are currently viewing പി.ടി. ഉഷയുടെ ഭർത്താവ് വെങ്ങാലിൽ ശ്രീനിവാസൻ അന്തരിച്ചു

പി.ടി. ഉഷയുടെ ഭർത്താവ് വെങ്ങാലിൽ ശ്രീനിവാസൻ അന്തരിച്ചു

കോഴിക്കോട്: രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിംപിക്‌സ് അസോസിയേഷൻ പ്രസിഡന്റുമായ പി.ടി. ഉഷയുടെ ഭർത്താവ് വെങ്ങാലിൽ ശ്രീനിവാസൻ (64) അന്തരിച്ചു. കോഴിക്കോട് പെരുമാൾപുരത്തെ വീട്ടിൽ കഴിഞ്ഞ രാത്രി 12.30ഓടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പൊന്നാനി സ്വദേശിയായ ശ്രീനിവാസൻ മുൻ ദേശീയ കബഡി താരമായിരുന്നു. കേന്ദ്ര വ്യവസായ സുരക്ഷാ സേനയിൽ (CISF) ഡിവൈഎസ്പിയായി സേവനമനുഷ്ഠിച്ച ശേഷം വിരമിച്ചു. കായിക രംഗത്തും സുരക്ഷാ സേവന മേഖലയിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം.

പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലായിരുന്ന പി.ടി. ഉഷ എംപി, വിവരം അറിഞ്ഞ ഉടൻ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. മകൻ ഉജ്വൽ വിഘ്നേഷ്

Leave a Reply