You are currently viewing ആർ. ലതാദേവി കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

ആർ. ലതാദേവി കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

കൊല്ലം: ആർ. ലതാദേവി കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നടന്ന തെരഞ്ഞെടുപ്പിൽ 17 വോട്ടുകൾ നേടിയാണ് അവർ വിജയം കൈവരിച്ചത്.

സിപിഐ നേതാവും മുൻ നിയമസഭാ അംഗവുമായ ആർ. ലതാദേവി ഭക്ഷ്യ–പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിലിന്റെ ഭാര്യയാണ്. ചടയമംഗലം ഡിവിഷനിൽ നിന്നാണ് അവർ ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

എൽഡിഎഫ് ധാരണ പ്രകാരം ആദ്യഘട്ടത്തിലാണ് ആർ. ലതാദേവി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല ഏറ്റെടുക്കുന്നത്. ജില്ലാ വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി അധികാരമേൽക്കിയ ശേഷം അവർ പ്രതികരിച്ചു.

Leave a Reply