You are currently viewing ചെറിയനാട് റെയിൽ നീർ കുടിവെള്ള ബോട്ടിലിംഗ് പ്ലാന്റ് നിർമ്മിക്കാനുള്ള പദ്ധതി റെയിൽവേയുടെ പരിഗണനയിൽ

ചെറിയനാട് റെയിൽ നീർ കുടിവെള്ള ബോട്ടിലിംഗ് പ്ലാന്റ് നിർമ്മിക്കാനുള്ള പദ്ധതി റെയിൽവേയുടെ പരിഗണനയിൽ

ചെങ്ങന്നൂരിന് സമീപമുള്ള ചെറിയനാട് റെയിൽ നീർ കുടിവെള്ള ബോട്ടിലിംഗ് പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നിർദേശം ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) പരിഗണിക്കുന്നു.

2025 ജൂൺ 24-ന് നൽകിയ തൻറെ കത്തിന് മറുപടിയായി, ഐആർസിടിസി പ്ലാന്റ് സ്ഥാപിക്കാനുള്ള സാധ്യതാ പഠനം ദക്ഷിണ റെയിൽവേയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ് വ്യക്തമാക്കിയതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാരിൽ നിന്ന് അനുയോജ്യമായ ഭൂമി ലഭ്യമാക്കുകയും, സ്ഥലത്ത് മതിയായ ഭൂഗർഭജല ലഭ്യത ഉറപ്പുവരുത്തുകയും വേണമെന്നു അവർ ചൂണ്ടിക്കാട്ടി. ചെറിയനാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിലവിൽ തന്നെ ആവശ്യമായ ഭൂമി ലഭ്യമാണ്.

പദ്ധതിയുടെ ലോജിസ്റ്റിക്കൽ സൗകര്യങ്ങൾ, ആവശ്യകത, വിപണിയിലെ ഡിമാൻഡ് പോട്ടൻഷ്യൽ, പ്രവർത്തന സൗകര്യങ്ങൾ എന്നിവ പരിശോധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
പ്ലാന്റ് സ്ഥാപിക്കപ്പെടുകയാണെങ്കിൽ, പ്രാദേശിക തലത്തിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. കുടിവെള്ള വിതരണ സൗകര്യങ്ങൾ മെച്ചപ്പെടുകയും, ചെങ്ങന്നൂർ ഉൾപ്പെടെയുള്ള പരിസര പ്രദേശങ്ങളുടെ വികസനത്തിന് ഗുണകരമാവുകയും ചെയ്യും.
പദ്ധതി യാഥാർത്ഥ്യമാകാൻ വേണ്ട ഇടപെടലുകൾ തുടർച്ചയായി നടത്തിവരുന്നതായും, അന്തിമ തീരുമാനം ബന്ധപ്പെട്ട വകുപ്പുകളുടെ പരിശോധനകൾ പൂർത്തിയായ ശേഷം ഉടൻ അറിയിക്കുമെന്നും ഐആർസിടിസിയുടെ ജനറൽ മാനേജർ (റെയിൽ നീർ) വ്യക്തമാക്കിയതായി എംപി പറഞ്ഞു

Leave a Reply