You are currently viewing മഴ തുടരുന്നു: മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രി ഗതാഗതവും പാർക്കിങ്ങും നിരോധിച്ചു

മഴ തുടരുന്നു: മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രി ഗതാഗതവും പാർക്കിങ്ങും നിരോധിച്ചു

കനത്ത മഴയെ തുടർന്ന് കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ മൂന്നാർ ഗ്യാപ്പ് റോഡ് വഴിയുള്ള രാത്രി ഗതാഗതവും,  പകലും രാത്രിയും ഈ ഭാഗങ്ങളിൽ പാർക്കിങ്ങും നിരോധിച്ചു. നിയന്ത്രണം ഇന്ന് (ആഗസ്റ്റ് 3) മുതൽ ആഗസ്റ്റ് 6 വരെ പ്രാബല്യത്തിൽ ഉണ്ടാകും.

മഴയെ തുടർന്ന് പാറകൾ അടർന്ന് വീഴാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് അപകടം ഒഴിവാക്കാൻ അടിയന്തരമായി ഗതാഗത നിയന്ത്രണ നടപടികൾ സ്വീകരിച്ചത്.

നേരത്തേയും ഈ മേഖലയിൽ നിരവധി തവണ പാറ ഇടിഞ്ഞു വീണതായി റിപ്പോർട്ടുകൾ ഉണ്ട്.

Leave a Reply