
പെരുമ്പാവൂരിൽ ക്രൂരമായി കൊല്ലപ്പെട്ട നിയമ വിദ്യാർഥിനി ജിഷയുടെ മാതാവ് രാജേശ്വരി അന്തരിച്ചു. കൊച്ചിയിലെ കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.

മൃതദേഹം ഇന്ന് രാവിലെ 10 മണിയോടെ മുടക്കുഴ ഐമുറിയിലെ വീട്ടിലെത്തിക്കും. തുടർന്ന് നടക്കുന്ന മരണാനന്തര ചടങ്ങുകൾക്ക് ശേഷം പെരുമ്പാവൂർ മലമുറി ശ്മശാനത്തിൽ സംസ്കാരം നടത്തും.
2016 ഏപ്രിൽ 28-നാണ് പെരുമ്പാവൂരിനടുത്തുള്ള ഇരിങ്ങോൾ ഇരവിച്ചിറ കനാൽപുറമ്പാക്കിലെ വീട്ടിൽ ജിഷയെ അതിക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഈ സംഭവം സംസ്ഥാനത്തെ ഏറെ ഞെട്ടിച്ച കേസുകളിലൊന്നായിരുന്നു.