
കൊല്ലം, മാർച്ച് 17: 2026 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കുന്നത്തൂർ നിയോജകമണ്ഡലത്തിൽ നിന്ന് ബിജെപി നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) രാജി പ്രസാദിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ബിജെപിയുടെ 47 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയിലാണ് ഈ പ്രഖ്യാപനം. സംസ്ഥാനത്ത്, പ്രത്യേകിച്ച് സംവരണ മണ്ഡലങ്ങളിൽ പാർട്ടിയുടെ സ്വാധീനം വർദ്ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് നേതാക്കൾ പറഞ്ഞു.

കൊല്ലം ജില്ലയിലെ ബിജെപിയുടെ അറിയപ്പെടുന്ന ഒരു പ്രവർത്തകയാണ് രാജി പ്രസാദ്. പാർട്ടിയുടെ പ്രാദേശിക സംഘടനാ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ് .2011ലാണ് ആദ്യമായി മത്സര രംഗത്ത് ഇറങ്ങുന്നത്. സ്വന്തം മണ്ഡലമായ കുന്നത്തൂരിൽ മത്സരിച്ചു. 2016ൽ ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ നിയ മസഭ പോരാട്ടത്തിനിറങ്ങി 2000 വോട്ടുണ്ടായിരുന്ന മണ്ഡലത്തെ 29000 വോട്ടിൽ എത്തിച്ച് ശ്രദ്ധേയയായി.
2021ൽ സ്വന്തം മണ്ഡല മായ കുന്നത്തൂരിൽ ജന വിധി തേടി. 21000 വോട്ടു കൾ നേടി മണ്ഡലത്തെ ത്രികോണ മത്സര പ്രതീതിയിൽ എത്തിച്ചു. 2020ലെ ത്രിതല തെരഞ്ഞെടുപ്പിൽ കല്ലുവാതുക്കൽ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ രണ്ടാമത് എത്തി എതിരാളികളെ ഞെട്ടിച്ചു.
കൊല്ലം ജില്ലയിലാണ് കുന്നത്തൂർ നിയോജകമണ്ഡലം പട്ടികജാതി (എസ്‌സി) സംവരണ മണ്ഡലമാണ്. ഈ മണ്ഡലം പലപ്പോഴും ഇടതുമുന്നണിയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്നു. നിലവിൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് കോവൂർ കുഞ്ഞുമോനാണ്. അദ്ദേഹത്തിന്റെ ദീർഘകാല സ്വാധീനം ഇടതുമുന്നണിക്ക് ശക്തമായ മുൻതൂക്കം നൽകുന്ന ഒരു ശക്തമായ ഘടകമാണ്.
2026 ലെ തിരഞ്ഞെടുപ്പിൽ രാജി പ്രസാദ് കടുത്ത മത്സരം നേരിടേണ്ടിവരും. ഇടതുമുന്നണിയിൽ നിന്ന് സിറ്റിംഗ് എംഎൽഎ കോവൂർ കുഞ്ഞുമോൻ വീണ്ടും മത്സരിക്കുമ്പോൾ, യുഡിഎഫ് ഉല്ലാസ് കോവൂരിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ഇതോടെ മണ്ഡലത്തിൽ ത്രികോണ മത്സരം ഉറപ്പാണ്.