You are currently viewing അരൂർ-തുറവൂർ പാതയിലെ ഡീവിയേഷൻ റോഡുകളിലൂടെ വാഹന ഗതാഗതം സുഗമമാക്കുന്നതിന് റോഡുകളുടെ പുനർനിർമാണം<br>രണ്ടു ദിവസത്തിനകം തുടങ്ങണം -മന്ത്രി പി.പ്രസാദ്

അരൂർ-തുറവൂർ പാതയിലെ ഡീവിയേഷൻ റോഡുകളിലൂടെ വാഹന ഗതാഗതം സുഗമമാക്കുന്നതിന് റോഡുകളുടെ പുനർനിർമാണം
രണ്ടു ദിവസത്തിനകം തുടങ്ങണം -മന്ത്രി പി.പ്രസാദ്

അരൂർ-തുറവൂർ പാതയിലെ ഡീവിയേഷൻ റോഡുകളിലൂടെ വാഹന ഗതാഗതം സുഗമമാക്കുന്നതിന് റോഡുകളുടെ പുനർനിർമാണം
രണ്ടു ദിവസത്തിനകം തുടങ്ങണമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അരൂർ-തുറവൂർ സർവ്വീസ് റോഡിൽ കുഴികൾ രൂപപ്പെട്ട്
സഞ്ചാരയോഗ്യമല്ലാത്തതും തുടരെ തുടരെ അപകടങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതുമാണ്. ആയത് ഗതാഗതയോഗ്യം ആക്കുന്നതിന് എൻ.എച്ച് എയും, കരാർ കമ്പനിയും അടിയന്തിര നടപടി സ്വീകരിക്കണം. ഡീവിയേഷൻ റോഡുകളിലൂടെ വാഹന ഗതാഗതം സുഗമമാക്കുന്നതിന്
എൻ എച്ച് എ ഐ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ദ്രുതഗതിയിൽ  റോഡുകൾ പുന:നിർമ്മിക്കണം. ഇക്കാര്യത്തിൽ അതിവേഗം നടപടി സ്വീകരിക്കണമെന്ന് പി ഡബ്ല്യൂ  ഡി      റോഡ്സ്
വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനിയർക്ക് നിർദ്ദേശം നൽകി. അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ  അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ജില്ല കളക്ടർ അലക്സ് വർഗ്ഗീസിന്റെ സാന്നിധ്യത്തിൽ കളക്ട്രേറ്റിൽ വച്ചാണ് മന്ത്രി യോഗം വിളിച്ചത്.

ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് തോടുകളും, മറ്റ് നീരൊഴുക്ക് ചാലുകളും നികന്നത് മൂലം വെള്ളക്കെട്ട് രൂക്ഷമാകുന്ന പ്രദേശങ്ങളിൽ ബന്ധപ്പെട്ട കരാർ കമ്പനി ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുമായി ചേർന്ന് സംയുക്തമായി സ്ഥലപരിശോധന  നടത്തി വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും നീരൊഴുക്ക് പുന:സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കണം.

അരൂർ മുതൽ ഓച്ചിറ വരെയുള്ള ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കുടിവെള്ള പൈപ്പുകൾ പൊട്ടുന്നതു മൂലം കുടിവെള്ളം ലഭ്യമാകാതെ വരുന്ന സാഹചര്യം ഉണ്ട്.   കരാർ കമ്പനി റാപ്പിഡ് റെസ്പോൺസ് ടീമിനെ നിയോഗിച്ച് പൊട്ടിയ ഭാഗങ്ങൾ എത്രയും വേഗം റിപ്പയർ ചെയ്‌ത്‌ കുടിവെള്ള വിതരണം പുന:സ്ഥാപിക്കണം. ഈ ടീമംഗങ്ങളുടെ നമ്പർ വാട്ടർ അതോറിറ്റി, തദ്ദേശസ്വയംഭരണ സ്ഥാപനം എന്നിവർക്ക് നൽകേണ്ടതാണ്. ഇക്കാര്യത്തിൽ കാലതാമസം വരുത്തുന്നത് തുടർ നടപടികൾ വിളിച്ചുവരുത്തുമെന്ന് മന്ത്രി പറഞ്ഞു.
ഉയരപ്പാത നിർമ്മാണം നടക്കുന്ന സ്ഥലത്ത് നാഷണൽ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യയുടെ മേൽ നോട്ടത്തിൽ കാര്യമായ വീഴ്ച വരുന്നുണ്ടെന്നും ഇതു സംബന്ധിച്ച്  പരാതി ഉയർന്ന സാഹചര്യത്തിൽ അത്  പരിഹരിക്കുന്നതിന് സ്വീകരിക്കണമെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുതല ഉദ്യോഗസ്ഥരും യോഗത്തിൽ സന്നിഹിതരായി.

Leave a Reply