
പൈറ്റക്കുളം: റിട്ട. ഡിവൈഎസ്പിയും പൈറ്റക്കുളം പരിയാരത്ത് സ്വദേശിയുമായ പയസ് ജോർജ് (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

പൈറ്റക്കുളത്ത് നടന്ന പെനാൽറ്റി ഷൂട്ടൗട്ട് ഫുട്ബോൾ ടൂർണ്ണമെൻ്റിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിലും പിന്നീട് കോട്ടയം കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം പിന്നീട് നടക്കും. ഭാര്യ: ഉപ്പുകണ്ടം ഉറുമ്പിൽ ടെസ്സി (അയർലൻഡ്). മൂന്നു മക്കളുണ്ട്