You are currently viewing കല്യാണവീട്ടിൽ നിന്നുള്ള മടക്കം അന്ത്യയാത്രയായി; തലയിൽ മരക്കൊമ്പ് വീണ് യുവാവിന് ദാരുണാന്ത്യം

കല്യാണവീട്ടിൽ നിന്നുള്ള മടക്കം അന്ത്യയാത്രയായി; തലയിൽ മരക്കൊമ്പ് വീണ് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: കല്യാണവീട്ടിൽ നിന്ന് മടങ്ങുന്നതിനിടെ സ്കൂട്ടർ യാത്രയ്ക്കിടെ തലയിൽ മരക്കൊമ്പ് വീണു യുവാവ് ദാരുണമായി മരിച്ചു. പാലോട്–ഇടിഞ്ഞാർ റോഡിൽ ഇടിഞ്ഞാർ കല്യാണിക്കരികത്ത് ഉണ്ടായ അപകടത്തിൽ ‘ഹർഷകമാർ’ എന്നറിയപ്പെടുന്ന ഷൈജുവാണ് മരിച്ചത്.
സ്കൂട്ടറിന്റെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് റോഡുവക്കിൽ ഉണങ്ങി നിന്നിരുന്ന മാഞ്ചിയം മരം ഒടിഞ്ഞുവീണത്. മരത്തിന്റെ വലിയ കൊമ്പ് ഷൈജുവിന്റെ തലയിൽ പതിക്കുകയായിരുന്നു. ശക്തമായ ഇടിയേറ്റ് തല പൊട്ടി റോഡിൽ വീണ ഷൈജു തൽക്ഷണം മരണപ്പെട്ടു.

ഷൈജുവും ബന്ധുവും ചേർന്ന് സുഹൃത്തിന്റെ മകളുടെ വിവാഹ റിസപ്ഷനിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഷൈജുവിനെ ഉടൻ പാലോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply