
കുണ്ടറ: കുണ്ടറ ആറുമുറിക്കടയിൽ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് അപകടം നടന്നത്.
ആറുമുറിക്കട സഹകരണ ബാങ്കിന് സമീപം ബൈക്കും ടോറസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ മുക്കൂട് സന്ധ്യാ ഭവനിൽ താമസിക്കുന്ന ഗിരീഷ് കൃഷ്ണൻ (36) ആണ് മരിച്ചത്.

പെരുമ്പുഴയിലെ എസ് മൊബൈൽസ് എന്ന സ്ഥാപനത്തിന്റെ ഉടമയായിരുന്നു ഗിരീഷ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഗിരീഷിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് അറിയിച്ചു.
സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.