
ചവറ: ചവറ നിയോജകമണ്ഡലത്തിൽ നവകേരളപദ്ധതിയിൽ അനുവദിച്ച പ്രോജക്റ്റിൽ ഭേദഗതി വരുത്തി ചവറ ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിനായി മൂന്ന് കോടി രൂപ വകയിരുത്തി ഭരണാനുമതി നൽകി.

ഭേദഗതിപ്രകാരം ഹംസമുക്ക്–മണ്ടോടിമുക്ക് റോഡ്, എസ്.എൻ. ലൈബ്രറിയിൽ നിന്ന് ഷിഫാ ക്ലിനിക്ക് വരെ ടി.എസ്. കനാൽ തീരത്തുള്ള റോഡ് (എൽ.ഇ.ഡി. വഴിവിളക്കുകൾ ഉൾപ്പെടെ), കീപ്പട ജംഗ്ഷൻ–പുത്തൻചന്ത റോഡ് എന്നിവയുടെ ടാറിംഗ്, സൈഡ് കോൺക്രീറ്റ് ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങളാണ് നടപ്പാക്കുക.
റോഡ് വികസനത്തോടെ പ്രദേശവാസികളുടെ യാത്രാസൗകര്യം മെച്ചപ്പെടുകയും ഗതാഗത സുരക്ഷ വർധിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. പദ്ധതികളുടെ പ്രവൃത്തി ഘട്ടങ്ങൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.