
ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജ് പരിധികളിൽ ജനുവരി 12 മുതൽ 22 വരെ മദ്യനിരോധനം ഏർപ്പെടുത്തി. ജില്ലാ കലക്ടർ എസ്. പ്രേംകൃഷ്ണന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊതുസമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനായാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.

വില്ലേജ് പരിധി, തീയതി, സമയക്രമം ചുവടെ:
പന്തളം – ജനുവരി 12, രാവിലെ 7 മുതൽ വൈകിട്ട് 6 വരെ
കുളനട – ജനുവരി 12, രാവിലെ 8 മുതൽ വൈകിട്ട് 7 വരെ
കിടങ്ങന്നൂർ – ജനുവരി 12, രാവിലെ 10.30 മുതൽ രാത്രി 9 വരെ
ആറന്മുള, മല്ലപ്പുഴശ്ശേരി – ജനുവരി 12, രാവിലെ 11.30 മുതൽ രാത്രി 10 വരെ
കോഴഞ്ചേരി – ജനുവരി 12, ഉച്ചയ്ക്ക് 1 മുതൽ രാത്രി 12 വരെ
ചെറുകോൽ, അയിരൂർ – ജനുവരി 12 ഉച്ചയ്ക്ക് ശേഷം 2.30 മുതൽ ജനുവരി 13 രാവിലെ 7 വരെ
റാന്നി – ജനുവരി 13, വെളുപ്പിന് 12 മുതൽ രാവിലെ 10 വരെ
വടശ്ശേരിക്കര – ജനുവരി 13, വെളുപ്പിന് 1.30 മുതൽ ഉച്ചയ്ക്ക് 1 വരെ
റാന്നി–പെരുനാട് – ജനുവരി 13 രാവിലെ 7 മുതൽ ജനുവരി 14 രാത്രി 10 വരെ
റാന്നി–പെരുനാട് – ജനുവരി 21 രാവിലെ 4 മുതൽ ജനുവരി 22 രാവിലെ 6 വരെ
നിശ്ചിത സമയങ്ങളിൽ മദ്യവിൽപ്പനയും മദ്യപാനവും പൂർണമായും നിരോധിച്ചിരിക്കുമെന്നും ലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.