You are currently viewing ശബരിമല: ആൾക്കൂട്ട നിയന്ത്രണത്തിന് പോലീസിനൊപ്പം ആർഎഎഫും

ശബരിമല: ആൾക്കൂട്ട നിയന്ത്രണത്തിന് പോലീസിനൊപ്പം ആർഎഎഫും

ശബരിമല ∙ മണ്ഡല–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്തും പരിസരങ്ങളിലും ആൾക്കൂട്ട നിയന്ത്രണം ശക്തമാക്കാൻ സംസ്ഥാന പൊലീസ് സേനയോടൊപ്പം റാപിഡ് ആക്ഷൻ ഫോഴ്‌സും (ആർഎഎഫ്) സജ്ജമായി. മണ്ഡലകാല മഹോത്സവത്തിന് ശബരിമല നട തുറന്നത് മുതൽ 140 അംഗങ്ങളടങ്ങുന്ന ആർഎഎഫ് ബറ്റാലിയൻ സന്നിധാനത്ത് സ്ഥിരമായി വിന്യസിച്ചിരിക്കുകയാണ്.

ഡെപ്യൂട്ടി കമാൻഡന്റ് ബിജു റാമിന്റെ നേതൃത്വത്തിലുള്ള ബറ്റാലിയനിൽ ദ്രുത പ്രതികരണ സംഘത്തിലെ 30 പേരും ഉൾപ്പെടുന്നു. മരക്കൂട്ടം, നടപ്പന്തൽ, തിരുമുറ്റം, ഡിഫെൻസ് മോർച്ച, സന്നിധാനം, ഭസ്മകളം, അരവണ വിതരണ കേന്ദ്രം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലാണ് ആർഎഎഫിന്റെ ഡ്യൂട്ടി പോയിന്റുകൾ.

മകരവിളക്കിനായി നട തുറന്ന ഡിസംബർ 30, 31 തീയതികളിൽ സന്നിധാനത്ത് വലിയ തിരക്ക് അനുഭവപ്പെട്ടെങ്കിലും പിന്നീട് സ്ഥിതി നിയന്ത്രണവിധേയമായതായി ഡെപ്യൂട്ടി കമാൻഡന്റ് ബിജു റാം അറിയിച്ചു. ജനുവരി 14ന് നടക്കുന്ന മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് കൂടുതൽ സുരക്ഷാസേനയെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply